തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്‍റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്.സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കെ.എസ്.യു. തീരുമാനിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ക്രൂരമായ അതിക്രമമാണ് നടത്തിയതെന്നും വനിതാ പ്രവര്‍ത്തകരെയടക്കം മര്‍ദിച്ചെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ ആരോപിച്ചിരുന്നു.