വെഞ്ഞാറമൂട്: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍.നേമം കല്ലിയൂര്‍ കാക്കാമൂല സ്വദേശി മണിക്കുട്ടനെയാണ് (47) വെഞ്ഞാറമൂട് പോലീസ് അറസ്റ്റു ചെയ്തത്. സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്താനാണ് ഇയാള്‍ ശ്രമിച്ചത്.
ശനിയാഴ്ച രാത്രി 8.30-ഓടെ വെഞ്ഞാറമൂട് വേളാവൂരിനു സമീപമായിരുന്നു സംഭവം. ഇവിടെ വാടകയ്‌ക്കു താമസിക്കുകയായിരുന്ന നാല്‍പ്പത്തിയഞ്ചുകാരിയെ മുന്‍വൈരാഗ്യം കാരണം ആക്രമിച്ചെന്നാണ് കേസ്. ഇവരെ മണിക്കുട്ടന്‍ മര്‍ദിക്കുകയും കത്തികൊണ്ടു കുത്തുകയുമായിരുന്നു.സ്ത്രീയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അക്രമിയെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.