കണ്ണൂര്‍: മുന്‍മന്ത്രിയും സി.എം.പി സ്ഥാപക നേതാവുമായ എം.വി. രാഘവന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എം.വി.ആര്‍ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
എം.വി. രാഘവന്റെ ഒമ്ബതാം ചരമ വാര്‍ഷികം വ്യാഴാഴ്ച നടക്കും. രാവിലെ ഒമ്ബതിന് പയ്യാമ്ബലം എം.വി.ആര്‍ സമൃതി മണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനക്ക് പാട്യം രാജനും എം.വി.ആറിന്റെ കുടുംബാംഗങ്ങളും നേതൃത്വം നല്‍കും.10 ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന അനുസ്മരണസമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.