റിയോഡി ജനീറോ :ഈ മാസം നടക്കാനിരിക്കുന്ന അർജന്റീനയ്ക്കും കൊളംബിയയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കോച്ച് ഫെർണാണ്ടോ ഡിനിസ് പ്രഖ്യാപിച്ചു. 24 അംഗ ടീമിൽ 17കാരനായ എൻഡ്രിക് ഇടം പിടിച്ചു. അടുത്ത വർഷം റയൽ മാഡ്രിഡിൽ ചേരാനിരിക്കുന്ന കൗമാര ഫോർവേഡിനെ ആദ്യമായാണ് ബ്രസീൽ സീനിയർ ടീമിൽ ഉൾപ്പെടുത്തുന്നത്. നിലവിൽ ബ്രസീലിയൻ ലീഗിൽ പാൽമിറാസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് എൻഡ്രിക് കാഴ്ചവെക്കുന്നത്. ‘ജൂനിയർ റൊണാൾഡോ നസാരിയോ’ എന്ന വിശേഷണമുള്ള താരമാണ് മികച്ച ഗോൾ സ്‌കോററായ എൻഡ്രിക്.
ബാഴ്സലോണ താരം റഫീഞ്ഞയും ആഴ്സനലിന്റെ ഗബ്രിയേൽ മാർട്ടിനെല്ലിയും ബ്രസീൽ ടീമിൽ തിരിച്ചെത്തി. പരിക്കിനെ തുടർന്ന് സൂപ്പർ താരം നെയ്‌മർ, ക്യാപ്റ്റൻ കാസെമിറൊ എന്നിവർ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ ഇടം പിടിച്ചിട്ടില്ല. മോശം ഫോമിലൂടെ കടന്നു പോകുന്ന ടോട്ടൻഹാം സ്ട്രൈക്കർ റിച്ചാർലിസനെ കോച്ച് ഫെർണാണ്ടോ ഡിനിസ് ടീമിൽ നിന്ന് ഒഴിവാക്കി.
ഈമാസം നടക്കാനിരിക്കുന്ന അർജന്റീനയ്ക്കും കൊളംബിയയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കോച്ച് ഫെർണാണ്ടോ ഡിനിസ് പ്രഖ്യാപിച്ചു. 24 അംഗ ടീമിൽ 17കാരനായ എൻഡ്രിക് ഇടം പിടിച്ചു. അടുത്ത വർഷം റയൽ മാഡ്രിഡിൽ ചേരാനിരിക്കുന്ന കൗമാര ഫോർവേഡിനെ ആദ്യമായാണ് ബ്രസീൽ സീനിയർ ടീമിൽ ഉൾപ്പെടുത്തുന്നത്. നിലവിൽ ബ്രസീലിയൻ ലീഗിൽ പാൽമിറാസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് എൻഡ്രിക് കാഴ്ചവെക്കുന്നത്. ‘ജൂനിയർ റൊണാൾഡോ നസാരിയോ’ എന്ന വിശേഷണമുള്ള താരമാണ് മികച്ച ഗോൾ സ്‌കോററായ എൻഡ്രിക്. ബാഴ്സലോണ താരം റഫീഞ്ഞയും ആഴ്സനലിന്റെ ഗബ്രിയേൽ മാർട്ടിനെല്ലിയും ബ്രസീൽ ടീമിൽ തിരിച്ചെത്തി. പരിക്കിനെ തുടർന്ന് സൂപ്പർ താരം നെയ്‌മർ, ക്യാപ്റ്റൻ കാസെമിറൊ എന്നിവർ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ ഇടം പിടിച്ചിട്ടില്ല. മോശം ഫോമിലൂടെ കടന്നു പോകുന്ന ടോട്ടൻഹാം സ്ട്രൈക്കർ റിച്ചാർലിസനെ കോച്ച് ഫെർണാണ്ടോ ഡിനിസ് ടീമിൽ നിന്ന് ഒഴിവാക്കി. വിനീഷ്യസ്, ഗബ്രിയേൽ ജെസ്യൂസ് എന്നിവർ മുന്നേറ്റനിരയിലെ സ്ഥാനം നിലനിർത്തി. ബ്രൈറ്റന്റെ ജാവോ പെദ്രോ, അത്ലറ്റിക്കോ മിനെയ്റോയുടെ പൗളീഞ്ഞോ, പോർട്ടോയുടെ പെപ്പെ എന്നിവരും ബ്രസീലിയൻ ആക്രമണങ്ങൾക്ക് മുന്നിൽ ഉണ്ടാകും. റോഡ്രിഗോ മിഡ്ഫീൽഡിൽ സ്ഥാനം നേടി. ഈ മാസം 16ന് കൊളംബിയയുമായാണ് ബ്രസീലിന്റെ ആദ്യ മത്സരം. കൊളംബിയയിലെ ബരൻക്വിയയിലാണ് പോരാട്ടം. ഇതിന് ശേഷം 21ന് ലോകചാമ്പ്യൻമാരും ചിര വൈരികളുമായ അർജന്റീനയുമായി ബ്രസീൽ കൊമ്പുകോർക്കുക. ലോകം കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം ബ്രസീലിലെ ചരിത്ര പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിലാണ്. കഴിഞ്ഞ മാസം അരങ്ങേറിയ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ദയനീയ പ്രകടനമായിരുന്നു ബ്രസീൽ പുറത്തെടുത്തത്. വെനസ്വേലയുമായി സ്വന്തം നാട്ടിൽ 1-1ന് സമനിലയിൽ കുരുങ്ങിയ ബ്രസീൽ, എവേ മത്സരത്തിൽ ഉറുഗ്വേയോട് 2-0ത്തിന് തോൽവി നേരിടുകയായിരുന്നു. ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ 4 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ബ്രസീൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. നാലിൽ നാലും ജയിച്ച അർജന്റീനയാണ് ടേബിളിൽ ഒന്നാമത്