വിശാഖപട്ടണം: അടയ്ക്കുന്ന സമയം ആയതിനെ തുടര്‍ന്ന് ആവശ്യപ്പെട്ട മദ്യം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് വൈന്‍ ഷോപ്പിന് തീയിട്ടു.സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.
വിശാഖപട്ടണത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. മധു എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യം വാങ്ങാനാണ് യുവാവ് ഷോപ്പില്‍ എത്തിയത്. എന്നാല്‍ ഷോപ്പ് അടയ്ക്കുന്ന സമയമായതിനാല്‍ ജീവനക്കാര്‍ മദ്യം നല്‍കാന്‍ തയ്യാറായില്ല. ഇതിനെ ചൊല്ലി ജീവനക്കാരും മധുവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ മടങ്ങിപ്പോയ പ്രതി പെട്രോള്‍ ടാങ്കുമായാണ് കടയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് കടയ്ക്കുള്ളിലും ജീവനക്കാരുടെ മേലും പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ജീവനക്കാര്‍ കടയില്‍ നിന്ന് പുറത്തേയ്ക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു. കട പൂര്‍ണമായി കത്തിനശിച്ചു.