പത്തനംതിട്ട : എംസി റോഡില്‍ അടൂര്‍ മിത്രപുരത്തുണ്ടായ വാഹന അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പെരുമ്പുളിക്കല്‍ മൈനാഗപ്പള്ളി ശ്രീനിലയം അഭിറാം (21) ആണ് മരിച്ചത്.മിത്രപുരം മാര്‍ ക്രിസോസ്റ്റം കോളേജിലെ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
കോളജില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ പോയ അഭിറാമിനെ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാര്‍ നിര്‍ത്താതെ പോയി. പരിക്കേറ്റ അഭിറാമിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.