തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര സരസ്വതി മണ്ഡപം നവ കേരളം പരിപാടികളുടെ സംഘാ ടക സമിതി ഓഫീസ് ആക്കിയതിൽ ഹൈന്ദവ സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നു. സരസ്വതി മണ്ഡപം ഡിറ്റോറിയം കിടക്കവേ അതിലൊന്നും ഇത്തരം ഒരു ഓഫീസ് വക്കാതെ അതിപുരാതനവും നവരാത്രി ആഘോഷവേളയിൽ വേളി മല മുരുകസ്വാമിയെ ആചാര പ്രകാരം കുടിയിരുത്തുന്ന പുണ്യ മണ്ഡപം ആണ് സരസ്വതി മണ്ഡപം. കൂടാതെ പതിനായിരക്കണക്കിന് കുട്ടികളെ അചാ ര്യൻമാർ വന്നിരുന്നു ആദ്യക്ഷരം കുറിക്കുന്ന പുണ്യ സ്ഥലവും കൂടി യാണ് സരസ്വതി മണ്ഡപം. ഇത് പുരാവസ്തു സ്മാരകം കൂടി യാണ്. ഇവിടം ക്ഷേത്രം പോലെ പുണ്യഇടമായി കരുതേണ്ട പുണ്യ സ്ഥലത്താണ് നവകേരളം പോലുള്ള പരിപാടിയുടെ സംഘടക ഓഫീസ് ആക്കി മാറ്റി തീർക്കുകയും മണ്ഡപം മറച്ചു ബോർഡുകൾ സ്റ്റാപിച്ചിരിക്കുന്നതും. ഇത്രയും പവിത്രവും, പരിപാവനവും ആയ സരസ്വതി മണ്ഡപത്തിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് തന്നെ ഇവിടെ എത്തുന്ന ഭക്തരിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനെതിരെ വരും ദിവസങ്ങളിൽ ഹൈന്ദവ സംഘടനകൾ ശക്തമായ പ്രതിഷേധ പരിപാടികളും ആയി മുന്നോട്ടു വരും എന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ചു പോലീസ് ഉന്നത അധികാരികൾക്കും പരാതി നൽകിയിട്ടുള്ളതായി സൂചന ഉണ്ട്.