എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസ് നൈറ്റ് മാർച്ച് ഇന്ന് (2023 നവംബർ 17)

കോട്ടക്കൽ : നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ ഈ മാസം 24 മുതൽ 26 വരെ മുംബൈയില് വെച്ചു നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിന്റെ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി നേത്യത്വത്തിൽ നൈറ്റ് മാർച്ച് നവംബർ 17ന് വൈകുന്നേരം 6 മണിക്ക് എടരിക്കോട് താജുൽ ഉലമ ടവർ പരിസരത്ത് നിന്ന് ആരംഭിച്ച് എടരിക്കോട് ടൌൺ ചുറ്റി ചങ്കുവെട്ടിയിൽ സമാപിക്കും. ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിന്റെ പ്രചാരണ ഭാഗമായുള്ള ഏറ്റവും ശ്രദ്ധേയമായ പരിപാടിയായ നൈറ്റ് മാർച്ചിൽ ആയിരത്തിലധികം പ്രവർത്തകർ പങ്കെടുക്കും. സമാപന സംഗമത്തിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സുറൈജി സഖാഫി മുഖ്യപ്രഭാഷണം നടത്തും. എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹഫീള് അഹ്സനി ,ജനറൽ സെക്രെട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല സംസാരിക്കും. ജില്ലാ ഭാരവാഹികൾ മർച്ചിന് നേതൃത്വംനൽകും. നഷണൽ കോൺഫറൻസിന്റെ പ്രചരണ ഭാഗമായി 96 സെക്ടറുകളിൽ ‘ഗ്രാമപഥം’ പദയാത്ര, 12 ഡിവിഷനുകളിൽ ‘ഇൻഖിലാബ് ലായേങ്കെ’ പ്രചാരണ വാഹന ജാഥ, ഏകതാ ഉദ്യാൻ, ഇന്ത്യ മുംബൈയിലേക്ക്, , തുടങ്ങി വ്യത്യസ്ത പദ്ധതികളാണ് വിവിധ ഘടകങ്ങളിലായി നടന്നത്.
അബ്ദുൽ ഹഫീള് അഹ്സന്
(ജില്ലാ പ്രസിഡന്റ്)
മുഹമ്മദ് സ്വാദിഖ് തെന്നല
(ജനറൽ സെക്രെട്ടറി)
സെക്രട്ടറിമാർ
അബൂബക്കർ ടി
സാലിം സഖാഫി സി കെ
സിറാജുദ്ധീൻ വി
മുഹമ്മദ് അഫ്സൽ പിടിഎന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

16 − three =