കൊച്ചിയില്‍ ആഡംബര ഹോട്ടലില്‍ ലഹരിവസ്തുക്കളുമായി മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലം ഓച്ചിറ സ്വദേശി റിജു ഇബ്രാഹിംകുട്ടി (41), കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു (32), തലശ്ശേരി ധര്‍മടം സ്വദേശി കെ.മൃദുല (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സ്ത്രീകളെ മുൻ നിര്‍ത്തി ലഹരി വില്‍പ്പന നടത്തുന്ന സംഘം ലഹരി വില്‍പ്പനയ്ക്കായി ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ലഹരിവസ്തുക്കള്‍ അളക്കാനുള്ള ഡിജിറ്റല്‍ മെഷീനും ഇവരുടെ കൈയില്‍ നിന്ന് പിടികൂടി.ഓച്ചിറ സ്വദേശിയായ റിജുവിനെതിരെ ഇതിനു മുൻപും സംസ്ഥാനത്ത് പലയിടത്തും കേസുകളുണ്ട്.