തിരുവനന്തപുരം : ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്.
സംഭവത്തില്‍ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്ത് വരികയാണ്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.