തിരുവനന്തപുരം : പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവ കേരള സദസ്സിന്റെ സ്വാഗതസംഘത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ പ്രതിഷേധ യോഗം നടത്തിയ ഹിന്ദു ഐ ക്യ വേദി പ്രവർത്തകരായ 5പേർക്ക് എതിരെയും, കൂടാതെ കണ്ടാൽ അറിയാവുന്ന 40ഓളം ആൾക്കാർക്ക് എതിരെയും പൂജപ്പുര പോലീസ് കേസ് എടുത്തു. ന്യായ വിരുദ്ധ മായി സംഘം ചേർന്നു പൂജപ്പുര സരസ്വതി മണ്ഡപത്തിന് മുൻവശം ഒത്തു കൂടി പ്രതിഷേധിച്ചു പൊതു സമാധാനത്തിനു വിഗ്നം വരുന്ന രീതിയിൽ പ്രവർത്തിക്കുകയും, പോലീസ് ഉദ്യോഗസ്ഥന്റെ ആ ജ്ഞയെ ലംഘിച്ചതിനു ആണ് കേസ്. പൂജപ്പുര പോലീസ് ക്രൈം 1765/2023നമ്പർ ആയി u/s143,147,149 ഐ പി സി &39r/w121ഓഫ് കെ പി ആക്ട് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹിന്ദു ഐക്യ വേദി പ്രവർത്തകരായ ചാടിയറ ശശി, പ്രണവ് നമ്പ്യാർ, തിരുമല കൃഷ്ണകുമാർ, പൂജപ്പുര കൃഷ്ണ കുമാർ, ആനന്ദ് എന്ന് വിളിക്കുന്ന ഉണ്ണി എന്നിവരെയും, കണ്ടാലറിയാവുന്ന 40പേർക്കെതിരെയും ആണ് കേസ്.