കണ്ണൂര്‍: തളിപ്പറമ്പ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍.ഞായറാഴ്ച രാത്രി 10 മണിയോടെ ചൊര്‍ക്കള, കുറുമാത്തൂര്‍, കൂനം പൂമംഗലം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് നവാബ്ഖാന്‍ (25), ബഹദൂര്‍ ഗെമിരി (26) എന്നിവരാണ് പിടിയിലായത്.സ്‌ട്രൈകിംഗ് ഫോഴ്‌സ് കണ്‍ട്രോള്‍ ഡ്യൂടിയുടെ ഭാഗമായി തളിപ്പറമ്ബ് എക്‌സൈസ് സര്‍കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പി ആര്‍ സജീവ്, അശറഫ് മലപ്പട്ടം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കുറുമാത്തൂര്‍ – കൂനം റോഡില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്.