തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ പ്രത്യാഘാ ത പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. പ്രസ്സ് ക്ലബ്‌ആ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിപ്പോർട്ടിന്റെ പ്രകാശനം രാമചന്ദ്രഗുഹ ചെയ്തു. റിപ്പോർട്ട് പാട്രിക് മൈക്കിൾ, എൽസി ഗോമസ് എന്നിവർക്ക് നൽകിയാണ് പ്രകാശനം നടത്തിയത്. സ്വാഗതം ഫാദർ യൂജീൻ പരേര ആശംസിച്ചു. തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ മോസ്റ്റ് റവ. ഡോക്ടർ. തോമസ് ജെ നെറ്റോ അധ്യക്ഷൻ ആയിരുന്നു. ലോക മത്സ്യ തൊഴിലാളി ദിന സന്ദേശം അഖില ധീരവ സഭ വി. ദിനകരൻ നൽകി.