ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്ക്.രസഗുള തീരാന്‍ പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ബ്രിജ്ഭാന്‍ കുശ്വാഹയുടെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് അടിപിടി നടന്നത്. രസഗുള തീരാറായി എന്ന് ഒരാള്‍ വിളിച്ച് പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.