ദോഹ :പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ മാസം 25ന് ദോഹ ഹാമിൽട്ടൻ ഇന്റർനാഷണൽ സ്കൂളിൽ നടക്കും
പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ എട്ടു ടീമുകൾ ആണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
കാൽ പന്ത് കളിയുടെ ആവേശകാഴ്ചയിലേക്ക് പെരും പോരാട്ടങ്ങളുടെ വസന്തം തീർക്കാൻ ഒരു കൂട്ടം കൊലകൊമ്പൻമാർ ഒത്തു തീർപ്പുകളും ഉടമ്പടി കരാറുകളുമില്ലാതെ തമ്മിൽ തമ്മിൽ പട വെട്ടാനൊരുങ്ങുകയാണ് എല്ലാം മറന്നൊരുമിച്ച് പടയോട്ടം നടത്തി വിജയത്തിന്റെ കൊട്ടാരം കീഴടക്കാൻ മിഹ്റാബിലെയും പാരീസിലെയും പാരിസ് ഹൈപ്പർമാർക്കറ്റിലെയും കൊല കൊമ്പൻമാർ ഏറ്റുമുട്ടാൻ ഇനി ദിവസങ്ങൾ മാത്രം.
25ന് ശനിയാഴ്ച വൈകുന്നേരം 6ന്
ആദ്യ മത്സരത്തിൽ മിഹ്റാബ് ഗ്രോസറി മിഹ്റാബ് മിനി മാർട്ടിനെയും രണ്ടാമത്തെ മത്സരത്തിൽ യെല്ലോടെക്ക് &മഹരിബ് ടീം മുംതസാ ഹൈപ്പർ മാർക്കറ്റിനെയും മൂന്നാമത്തെ മത്സരത്തിൽ പാരീസ് &മിഹ്റാബ് ഹെഡ് ഓഫീസ് ടീം അൽ ഹത്തിയ പാരിസ് ഹൈപ്പർമാർക്കറ്റിനെയും നാലാമത്തെ മത്സരത്തിൽ ദോഹ ഫാഷൻ ടീമും കോൾഡ് സ്റ്റോർ ടീമും കൊമ്പ് കോർക്കും വിജയിക്കുന്ന ടീമുകൾ ക്രമേണ സെമിയിൽ ഏറ്റുമുട്ടും തോൽക്കുന്ന ടീമുകൾ മൂന്നാം സ്ഥാനത്തിന് മത്സരിക്കും