കൊല്ലം : ബീച്ച് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍.കൊല്ലം കന്‍റോണ്‍മെന്‍റ് സൗത്ത് പുതുവല്‍ പുരയിടത്തില്‍ അനു രാജേന്ദ്രനാണ് (29) കൊല്ലം ഈസ്റ്റ് പോലിസ് പിടികൂടിയത്. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ വിഷ്ണു, മുരുകേശ്, സി.പി.ഒമാരായ അനു, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ മേയ് മാസം മുതല്‍ പല സമയങ്ങളിലായി ഇയാളും കൂട്ട് പ്രതികളായ വിഷ്ണു, രേഷ്മ എന്നിവരും ചേര്‍ന്ന് കൊല്ലം ബീച്ച് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷത്തിലധികം തുക തട്ടിയെടുത്തെന്നാണ് കേസ്.