മാവേലിക്കര: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് വൃദ്ധയായ മാതാവിനെ മര്‍ദിച്ച് അവശയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.വെട്ടിയാര്‍ വാക്കേലേത്ത് വീട്ടില്‍ രാജന്‍ (48) ആണ് കുറത്തികാട് പോലീസിന്‍റെ പിടിയിലായത്. നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.
അന്നേദിവസം വൈകുന്നേരം മൂന്നിന് വെട്ടിയാറുള്ള വീട്ടില്‍ വച്ച് അമ്മ ശാന്തയോട് മദ്യപിക്കുവാന്‍ പണം വേണമെന്ന് രാജന്‍ ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതനായ രാജന്‍ അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. ശേഷം കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് അവശയാക്കിയ ശേഷം കടന്നു കളഞ്ഞു.രാജന്‍ ഇതിന് മുന്‍പും മാതാപിതാക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്നും തങ്ങള്‍ ഇടപെട്ടാണ് ഇയാളെ പിന്തിരിപ്പിച്ചിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.