തിരുവനനന്തപുരം: കോടതി മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകിക്കൊണ്ടുള്ള ഉത്തരവ് ഇനി മുതൽ വാട്‌സ്ആപ് വഴിയോ ഇ മെയിൽ മുഖേനെയോ എസ്എംഎസ് ആയോ നിങ്ങൾക്ക് ലഭിച്ചേക്കാം.ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടി ക്രമത്തിലെ സെക്ഷൻസ് 62, 91 എന്നിവ ഭേദഗതി ചെയ്തുകൊണ്ട് കേരള സർക്കാർ ഉത്തരവായി. സമൻസ് നേരിട്ട് നടപ്പാക്കുന്നതിന് പലപ്പോഴും അഭിമുഖീകരിക്കാറുള്ള ബുദ്ധിമുട്ടുകളും, അതിനായി ഉപയോഗിച്ചിരുന്ന മനുഷ്യ വിഭവശേഷിയും ഇതിലൂടെ കുറയ്ക്കാൻ കഴിയുമെന്ന് എക്‌സൈസ് അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് എക്‌സൈസ് ഇക്കാര്യം അറിയിച്ചത്.