തിരുവനന്തപുരം : മരണാനന്തര ബഹുമതി ആയി മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ അവാർഡ് 26ന് മസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
സമ്മാനിക്കും.ചടങ്ങിൽ ഉമ്മൻചാണ്ടി യുടെ പത്നി മറിയാമ്മ ഉമ്മൻ അവാർഡ് ഏറ്റുവാങ്ങും. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ചിത്രം പതിച്ച ശില്പവും, പ്രശസ്തി പത്രവും, അന്പത്തിനായിരം രൂപയും അടങ്ങുന്നതാണ് അവാർഡ്. ദി ലോ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആണ് ചടങ്ങ്. ദി ലോ ട്രസ്റ്റ് രക്ഷധികാരി അഡ്വക്കേറ്റ് എം ഹമീദ് അഹമ്മദ് അധ്യക്ഷൻ ആയിരിക്കും.