ലണ്ടൻ: യുകെ മലയാളി നഴ്‌സ് ലണ്ടനില്‍ അന്തരിച്ചു. കണ്ണൂര്‍ സ്വദേശിനി ജെസ് എഡ്വിന്‍ (38)ആണ് അന്തരിച്ചത്. ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ജെസ്.രണ്ട് വര്‍ഷം മുൻപ് യുകെയില്‍ എത്തിയ ജെസിന്റ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ ആണ് സുഹൃത്തുക്കളും ബന്ധുക്കളും.
കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സ ആരംഭിക്കാൻ ഇരിക്കവേയാണ് അസഹ്യമായ നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പെറ്റ്‌സ്‌കാനിനായി കാത്തിരിക്കവേയാണ് ജെസ്സിന്റെ ആരോഗ്യസ്ഥിതി വഷളായത്. ഉടന്‍ തന്നെ പാലിയേറ്റീവിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകിട്ടോടെ മരിക്കുകയായിരുന്നു. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.