തിരുവനന്തപുരം : ഗ്ലോബൽ ആയൂർ വേദ ഫെസ്റ്റ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ ഒന്നിന് ഉപരാഷ്ട്രപതിജഗ ദീപ് ധൻ ഖർ ഉച്ചക്ക് 2മണിക്ക് ഉദ്ഘാടനം ചെയ്യും. ദേശീയ ആരോഗ്യ മേളയുടെ ഉദ്ഘാടനം കേന്ദ്ര ആയുഷ് മന്ത്രി സർ ബനന്ദ സോനാ വാളും, ബി ടു ബി മീറ്റ് ഉദ്ഘാടനം മോറീ ഷിയസ് പ്രസിഡന്റ് പ്രിദ്വി വി രാജ് സിംഗ് രൂപൺ നിർവഹിക്കുന്നു. സൗത്ത് പാർക്കിൽ കേന്ദ്ര മന്ത്രി വി. മുരളീധരനും, ഫെസ്റ്റിന്റെ സംഘടകരും ചേർന്നു നടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ രണ്ടിന് ഇന്റർ നാഷണൽ കോ -ഓപ്പറേഷൻ കോൺ ക്ലവ് ശ്രീ ലങ്കയിലെ തദ്ദേശ വൈദ്യവകുപ്പ് സഹ മന്ത്രി ശിശിര ജയകോടി ഉദ്ഘാടനം ചെയ്യും.ലോകം നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നം പരിഹരിക്കുന്നതിലുള്ള നടപടികൾ ഉണ്ടാകും. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി പ്രമുഖർ ഈ ഫെസ്റ്റിൽ പങ്കെടുക്കും. ഒന്നാം തീയതി മുതൽഅഞ്ചാം തീയതി വരെ യാണ് ഈ ഫെസ്റ്റ്.