ദോഹ :പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ സേവ്ൻസ് ഫുട്ബോൾ ട്രോഫി മുംതസ ഹൈപ്പർ മാർക്കറ്റ് ജേതാക്കളായി ഫൈനലിൽ മിഹ്റാബ് ഗ്രോസറി ടീമിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് ട്രോഫി നേടിയത്.
പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ വിവിധ സെക്ഷനുകളിൽ നിന്നായി
എട്ടു ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ദോഹ ഹാമിൽട്ടൻ സ്കൂൾ ഗ്രൗണ്ടിൽ പാരീസ് ഗ്രൂപ്പിന്റെ അംഗങ്ങൾ ഒത്തു കൂടിയപ്പോൾ പഴയ കാലത്തേക്ക് എത്തിപെട്ടപോലെയായിരുന്നു ജോലിക്കാർക്ക്.ഗാനമേള. കോൽ കളി.കടയിലെ ജോലിക്കിടയിൽ ഇങ്ങനെയുള്ള വിനോദങ്ങൾ ജോലിക്കാരെ സന്തോഷവരാക്കി.ഹൃദയത്തിൽ പെയ്തിറങ്ങിയ മഞ്ഞു മഴയായി സമാപിച്ചു.
തട്ടുകടയിൽ പുളിമിട്ടായി. വിവിധ തരം ഉപ്പിലിട്ടത് മുതൽ എണ്ണക്കടികൾ വരെ ലഭിച്ചിരുന്നു അതും നാട്ടിലെ പോലെയായി