എറണാകുളം: അങ്കമാലിയില്‍ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശി ഫൈസല്‍, ചക്കരയിടുക്ക് കാട്ടുക്കാരൻ കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷൻ ഫോഴ്‌സും, അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്.ഇരുചക്ര വാഹനത്തില്‍ ബെംഗളൂരുവില്‍ നിന്നും കൊണ്ടു വരികയായിരുന്ന എംഡിഎംഎയാണ് പോലീസ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. വാഹന പരിശോധനയ്‌ക്കിടെ കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയതില്‍ സംശയം തോന്നിയ പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തത്. കയ്യുറയ്‌ക്കുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു.