പാലാ: മുരുക്കുംപുഴയില്‍ സ്പെയര്‍ പാര്‍ട്സ് കട കത്തി നശിച്ചു. മുരിക്കുംപുഴ പങ്കജ് ബില്‍ഡിംഗിലെ മൈ ടി.വി.എസ് ആട്ടോ സ്പെയര്‍ പാര്‍ട്സ് കടയില്‍ ഞായറാഴ്ച പുലര്‍ച്ച ആറോടെയായിരുന്നു തീപിടിത്തം. രണ്ടുഷട്ടറുകളിലായിട്ടായിരുന്നു കട. ഇത് പൂര്‍ണമായി കത്തിനശിച്ചു. രാവിലെ കടക്കുള്ളില്‍ നിന്ന് പുക ഉയരുന്നതു കണ്ട് നാട്ടുകാര്‍ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെ അറിയിച്ചു. ഇദ്ദേഹം അഗ്നിരക്ഷാസേനയെ അറിയിച്ചതിനെ തുടര്‍ന്ന് 6.10 ഓടെ പാലായില്‍ നിന്ന് രണ്ട് ഫയര്‍ യൂനിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി. തുടര്‍ച്ചയായി വെള്ളമൊഴിച്ച ശേഷം കടയുടെ ഷട്ടര്‍ ലോക്കുകള്‍ തകര്‍ത്ത് അകത്തു കയറിയ ഫയര്‍ഫോഴ്സ് സംഘം വെള്ളവും ഫോഗും ഉപയോഗിച്ചാണ് തീ പൂര്‍ണമായി അണച്ചത്.