കൊല്ലം : ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് പുറത്തുവിട്ട പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രം കുട്ടിയുടെ സഹോദരന്‍ തിരിച്ചറിഞ്ഞു.കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാളാണെന്ന് കുട്ടി തിരിച്ചറിഞ്ഞുവെന്നാണ് സ്ഥിരീകരിച്ച വിവരം. കൂടാതെ മറ്റൊരാളുടെ തിരച്ചറിയല്‍ കാര്‍ഡും പൊലീസ് കുട്ടിയെ കാണിച്ചിരുന്നു. അയാളെയും കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തിലുള്ള ആളല്ലാതെ സംഘത്തിലുണ്ടായിരുന്ന മറ്റൊരാളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.