തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവെന്ന് റിപ്പോര്‍ട്ട്.ഇതേ തുടര്‍ന്ന് ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് പൊതുനിര്‍ദേശം ഇറക്കി. രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവര്‍ക്ക് കൃത്യമായ പരിശോധന ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.20 മുതല്‍ 30 വരെ കൊവിഡ് കേസുകളാണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഒക്ടോബറിനെക്കാള്‍ അധികമാണെന്നും ആരോഗ്യവകുപ്പിന്റെ അറിയിപ്പിലുണ്ട്. കിടത്തി ചികിത്സ വേണ്ട ആളുകളുടെ എണ്ണത്തിലും നേരിയ വര്‍ധനയുള്ളതായും സൂചനയുണ്ട്. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയുണ്ടായിരുന്നു.