കോഴിക്കോട്: നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍. പത്തനംതിട്ട തിരുവല്ല ചുമത്തറ സ്വദേശി മുളമൂട്ടില്‍ അല്‍ അമീനെയാണ് (22) പൊലീസ് പിടികൂടിയത്.ഈ മാസം 20ന് മേലേപാളയത്ത് എം.എസ് ഗോള്‍ഡ് എന്ന ജ്വല്ലറിയില്‍നിന്നാണ് ഇയാള്‍ സ്വര്‍ണം മോഷ്ടിച്ചത്. സ്വര്‍ണം വാങ്ങിക്കാനെന്ന വ്യാജേന കടയിലെത്തുകയും ജീവനക്കാരന്‍റെ ശ്രദ്ധതിരിച്ച് 25,400 രൂപ വിലയുള്ള സ്വര്‍ണമോതിരം മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരവേ മൊഫ്യൂസില്‍ ബസ് സ്റ്റാൻഡില്‍നിന്നാണ് ഇയാളെ വ്യാഴാഴ്ച പിടികൂടിയത്.