തിരുവനന്തപുരം : ശബരിമല ഇടത്താവളം ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ മുന്നിൽ പ്രവർത്തിക്കുന്ന താത്ക്കാലിക ഹോട്ടൽ അയ്യപ്പ ഭക്തരെ “കൊള്ള”അടിക്കുന്നതായി ഇവിടെ എത്തുന്ന അയ്യപ്പ ഭക്തരിൽ നിന്നും ആക്ഷേപം ഉയർന്നിരിക്കുന്നു. ക്ഷേത്രത്തിനു മുന്നിൽ ഗ്രൗണ്ടിലാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന തട്ട് കടകളിൽ പോലും സാദാ ദോശക്കു വെറും 10രൂപ വാങ്ങുമ്പോൾ ഇവിടെ സാദാ ദോശക്കു ഒന്നിന് 15രൂപ യാണ് ഈടാക്കുന്നത്. അതാകട്ടെ വെറും പത്തു രൂപ നാണയ തുട്ടിന്റെ വലുപ്പമുള്ളതും. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നിർദേശം പ്രകാരം ഹോട്ടൽ നടത്തണം എങ്കിൽ വില വിവരപട്ടിക പ്രദർശിപ്പിക്കണം, ഹോട്ടൽ പരിസരം വൃത്തിഉള്ള തായിരിക്കണം. എന്നാൽ ഇതൊന്നും തന്നെ പാലിക്കാതെയാണ് ഹോട്ടലിന്റെ പ്രവർത്തനം എന്ന് പരക്കെ ആക്ഷേപം ഉണ്ട്. കൂടാതെ ഹോട്ടൽ പ്രവർത്തിക്കുമ്പോൾ ഫുഡ് സേഫ്റ്റി മാനദ ണ്ടങ്ങൾ പാലിക്കണം. ജോലി ചെയ്യുന്നവരുടെ ആരോഗ്യ ശുചീത്വവും, മെഡിക്കൽ പരിശോധന നടത്തിയ രേഖകളും ഉണ്ടായിരിക്കണം. എന്നാൽ ഇതൊന്നും വക വക്കാതെ യാണ് ഹോട്ടലിന്റെ പ്രവർത്തനം എന്നാണ് ആക്ഷേപം. ഇതുമായി ബന്ധപെട്ടു ആക്ഷേപം ഉന്നയിക്കുന്നവരോട് തികച്ചും ഗുണ്ടാ സ്റ്റൈലിൽ ഉള്ള പെരുമാറ്റം ഇവിടെ എത്തുന്നവരിൽ ശക്തമായ പ്രതിഷേധത്തിന് വഴി ഒരുക്കിയിരിക്കുകയാണ്.