തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,885 രൂപയും പവന് 47,080 രൂപയുമായി. ഡിസംബര്‍ രണ്ടിലെ റിക്കാര്‍ഡ് വിലയാണ് ഇന്ന് തകര്‍ത്തത്. അന്ന് ഗ്രാമിന് 5,845 രൂപയും പവന് 46,760 രൂപയുമായിട്ടാണ് സ്വര്‍ണവില റിക്കാര്‍ഡിട്ടത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിരിക്കുകയാണ്. സ്വര്‍ണവില 2142 ഡോളര്‍ വരെ പോയിരുന്നത് ഇപ്പോള്‍ 2087 ഡോളറിലാണ്. 2077 ഡോളറായിരുന്നു മുന്‍ റിക്കാര്‍ഡ്. കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണവില റിക്കാര്‍ഡിലെത്തിയിരുന്നു.