കൊട്ടാരക്കര: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ കൊട്ടാരക്കര പൊലീസ് പിടികൂടി. കോട്ടാത്തല അഭിജിത്ത് ഭവനില്‍ ഷിജുമോൻ (43) ആണ് പിടിയിലായത്.സംശയത്തിന്‍റെ പേരില്‍ എല്ലാ ദിവസവും ഭാര്യയുമായി വഴക്ക് പതിവായിരുന്നു.കഴിഞ്ഞ ദിവസം രാത്രി ഭാര്യയെ വീടിന്‍റെ മുറ്റത്തേക്ക് വലിച്ചിട്ട് കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു. മുമ്ബ് ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസ് ഒളിവില്‍ പോയ പ്രതിയെ പണയില്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പിടികൂടി.കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.