മുക്കം: നീലേശ്വരത്തെ പെട്രോള്‍ പമ്പില്‍ നവംബര്‍ 17ന് പുലര്‍ച്ച ജീവനക്കാരന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞു കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍.താമരശ്ശേരി ഡിവൈ.എസ്.പി ഇൻ ചാര്‍ജ് പി. പ്രമോദിന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് പിടികൂടിയത്. വയനാട് കാവുമന്ദം ചെന്നലോട് പാലപറമ്പ് അൻസാറിനെ (25) തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ താമരശ്ശേരിയില്‍വെച്ച് സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.സംഭവത്തിനുശേഷം ഗോവയിലേക്ക് കടന്ന അൻസാര്‍ അവിടെ ഒരു വീട്ടില്‍ രോഗിയെ പരിചരിക്കാൻ കെയര്‍ ടേക്കറായി ജോലിക്ക് നില്‍ക്കുകയായിരുന്നു. തിരിച്ചു വയനാട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത് .