തിരുവനന്തപുരം: 45 മത് അഖിലേന്ത്യ അക്കൗണ്ടിംഗ് കോൺഫറൻസ് ഡിസംബർ 9, 10 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കേരള സർവകലാശാല കൊമേഴ്സ് വകുപ്പും ഇന്ത്യൻ അക്കൗണ്ടിംഗ് അസോസിയേഷൻ കേരള ബ്രാഞ്ചുo സംയുക്തമായാണ് 45 മത് അക്കൗണ്ടിംഗ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത്. ഡിസംബർ ഒമ്പതാം തീയതി രാവിലെ 10 മണിക്ക് മുൻ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദീപം തെളിയിച്ച് കോൺഫറൻസിന് തുടക്കം കുറിക്കും. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഡോ.ബിജു ജേക്കബ് IA&AS ഉദ്ഘാടന പ്രഭാഷണം നടത്തും. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി 1200 ൽ അധികം പ്രതിനിധികൾ പങ്കെടുക്കുന കേൺഫറൻസിൽ 400 ഓളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോൺഫറൻസിന്റെ ഭാഗമായി ഇത്യൻ അക്കൗണ്ടിംഗ് അസോസിയേഷന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയും, വാർഷിക ജനറൽ ബോഡി മീറ്റിങ്ങും നടക്കും. പത്താം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ വിഴിഞ്ഞം അതാരാഷ്ട്ര തുറമുഖം മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ IAS മുഖ്യാതിഥിയായി പങ്കെടുക്കും.