തിരുവനന്തപുരം: ഭാരതീയ കിസാൻ സംഘ് കേരള ഘടകത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 15 – ന് തിരുവനന്തപുരത്ത് കാർഷിക പ്രഖ്യാപന റാലി സംഘടിപ്പിക്കുന്നു. 15 -ന് രാവിലെ 10.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന റാലി BKS അഖിലേന്ത്യാ ജനറൽ സെക്രട്ടറി മോഹിനി മോഹൻ മിശ്ര ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. അനിൽ വൈദ്യമംഗലം അദ്ധ്യക്ഷനായിരിക്കും. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി പതിനായിരക്കണക്കിന് കർഷകൻ പങ്കെടുക്കുന്ന കാർഷക അവകാശ പ്രഖ്യാപന റാലി ഗാന്ധിപ്പാർക്കിൽ സമാപിക്കും. യോഗത്തിൽ കേരള കാർഷിക ബദൽ രേഖ അവതരിപ്പിക്കും.