ഉത്തര്‍പ്രദേശ് : വിവാഹ പാര്‍ട്ടിക്കിടെ വേസ്റ്റ് പ്ലേറ്റ് അതിഥികളുടെ ദേഹത്ത് കൊണ്ടെന്ന് ആരോപിച്ച് കാറ്ററിംഗ് തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തി.ഗാസിയാബാദ് സ്വദേശി പങ്കജ് കുമാറാണ് കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ നവംബര്‍ പതിനേഴിനാണ് സംഭവം. ഗാസിയാബാദില്‍ ഒരു വിവാഹ സല്‍ക്കാരത്തിനിടെ വേസ്റ്റ് പ്ലേറ്റുകള്‍ കഴുകാനായി കൊണ്ടുപോകുമ്ബോഴാണ് അതിഥികളുടെ ദേഹത്ത് കൊണ്ടത്. തര്‍ക്കം കയ്യാങ്കളിയായി. വിവാഹത്തിനെത്തിയ അഞ്ച് പേര്‍ ചേര്‍ന്ന് പങ്കജ് കുമാറിനെ ക്രൂരമായി മര്‍ദിച്ചു. തലയ്ക്ക് പരുക്കേറ്റ പങ്കജ് അബോധാവസ്ഥയിലായതോടെ മൂവരും ചേര്‍ന്ന് ശരീരം തൊട്ടടുത്ത പൊന്തക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
പങ്കജ് വീട്ടിലെത്താതിരുന്നതോടെ അമ്മ പൊലീസില്‍ പരാതി നല്‍കി. വിവാഹ സല്‍ക്കാരത്തിനെത്തിയവരെ ചോദ്യം ചെയ്തപ്പോഴാണ് സംഘര്‍ഷം നടന്നവിവരം അറിയുന്നത്. മൃതദേഹം പൊന്തക്കാട്ടില്‍ നിന്ന് കണ്ടെടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.