നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 52 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ മിശ്രിതം എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി.അബുദാബിയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ വന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ നാസര്‍ എന്ന യാത്രക്കാരനാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇയാളില്‍ നിന്നും പിടിച്ച സ്വര്‍ണം 954 .70 ഗ്രാം തൂക്കമുണ്ട്.