സ: കാനം രാജേന്ദ്രന് കോട്ടക്കൽ പൗരാവലി ആദരം അർപ്പിച്ചു.!

കോട്ടക്കൽ :അന്തരിച്ച സി.പി.ഐ. സംസ്ഥാന സിക്രട്ടരി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനമർപ്പിക്കുന്നതിന് കോട്ടക്കലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ബസ് സ്റ്റാന്റ് പരിസരത്ത് യോഗം ചേർന്നു.
അനുശോചന യോഗത്തിൽ എം.പി . ഹരിദാസൻ അധ്യക്ഷത വഹിച്ചു. ടി.എം മധുസൂദനൻ സ്വാഗതം പറഞ്ഞു.
A V S വർക്കേഴ്സ് യൂണിയൻ (AITUC)സെക്രട്ടരി കെ. മധു അനുശോചന പ്രമേയം അവതരിപ്പിച്ചു

K M റഷീദ് ( മുസ്ലിം ലീഗ്)
ഷരീഫ് കെ.എം. ( CPIM) അലവിക്കുട്ടി മാസ്റ്റർ(INL)
MS മോഹനൻ (ശാസ്ത്ര സാഹിത്യ പരിഷത്ത്)
N. കൃഷണൻ കുട്ടി (KSSPU)
റാഫി തൊണ്ടിക്കൽ (AKSTU )
എം. അലവിക്കുട്ടി (INL)കുരുണിയൻ നജീബ് (AlTUC)
കോട്ടക്കൽ മുനിസിപ്പൽ കൗൺസിലർ എം. മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു .
സ:കാനത്തിന്റെ നിര്യാണം ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾക്ക് തീരാ നഷ്ടമാണെന്ന് യോഗം വിലയിരുത്തി.
ഉണ്ണി തോക്കാമ്പാറ നന്ദി പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen + sixteen =