മംഗളൂരു : ഉള്ളാള്‍ സോമേശ്വര ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശികളായ യുവരാജ്, യശ്വിത് എന്നിവരാണ് മരിച്ചത്.സോമേശ്വര പരിജ്ഞാനന്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ശനിയാഴ്ച സഹപാഠികള്‍ക്കൊപ്പമാണ് ഇവര്‍ ബീച്ചിലേക്ക് എത്തിയത്.ബീച്ചിന്റെ മറ്റൊരു ഭാഗമായ അലിമാക്കല്ലില്‍ എത്തിയപ്പോള്‍ യശ്വിത്തും യുവരാജും പാറക്കെട്ടുകള്‍ക്ക് ഇടയിലൂടെ കടല്‍ വെള്ളത്തിലേക്ക് ഇറങ്ങുകയും തിരമാലയില്‍ പെട്ട് കടലിലേക്ക് വീഴുകയുമായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സഹപാഠികള്‍ സമീപത്തെ ഷെഡില്‍ നിന്ന് ട്യൂബ് ഉപയോഗിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.