തിരുവനന്തപുരം : സംഗീത മാർത്താണ്ഡ, പത്മവിഭൂഷൺ, പണ്ഡിറ്റ്ജസ് രാജിന്റെ സമരണാർത്ഥം തിരുവനന്തപുരത്ത് ഹിന്ദുസ്ഥാനി സംഗീത മേളയും അൻപതോളം സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീത ആരാധനയും, പുരസ്കാര വിതരണവും ഡിസംബർ 18,19, 20 തിയതികളിൽ, പണ്ഡിറ്റ് മോത്തി റാം സംഗീത ഗുരുകുലവും, മേവാതി സ്വാതി പ്രചാരൺ സംഘും ചേർന്ന് ഗണേശo ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. ഗുരുജിയുടെ പേരിലുള്ള സുരൈർ ഗുരു പണ്ഡിറ്റ് ജസ് രാജ് പുരസ്കാരം, Dr. പണ്ഡിറ്റ് അജയ് പൊഹറിനും സൂര്യാ കൃഷ്ണമൂർത്തിക്കും സമർപ്പിക്കും. സംഗീത മേളയിൽ അജയ് പൊഹങ്കർ, സോമാഘോഷ്, ജയതീർത്ഥ മെവുണ്ടി എന്നിവർ പങ്കെടുക്കും. പണ്ഡിറ്റ് രമേഷ് നാരായൺ എഴുതിയ ‘ഗുരുപ്രസാദം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.