തിരുവനന്തപുരം: കേരളാ ജനപക്ഷം (സെക്യൂലർ) ബി.ജെ.പി യിൽ ലയിക്കുവാനും താമരചിഹ്നത്തിൽ മത്സരിക്കുവാനുള്ള പി.സി ജോർജ്ജിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പാലപ്പൂര് സുരേഷിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഒന്നടങ്കം കേരളാ കോൺഗ്രസ് (ബി) യിൽ ലയിക്കുവാൻ തീരുമാനിച്ചു. കെ.ബി ഗണേഷ്കുമാർ സമീപകാലത്ത് സ്വീകരിച്ച ജനകീയ വിഷയങ്ങളിലുള്ള നിലപാടും അഴിമതിയില്ലാത്ത നിർഭയ രാഷ്ട്രീയ പ്രവർത്തനങ്ങളുമാണ് അദ്ദേഹം ചെയർമാനായുള്ള കേരളാ കോൺഗ്രസ് (ബി) യിൽ ചേരുവാൻ പ്രേരിപ്പിച്ച ഘടകം. ഡിസംബർ 20 ബുധനാഴ്ച തിരുവനന്തപുരം പ്രസ്ക്ലബിൽ വൈകുന്നേരം 3 മണിക്ക് നടക്കുന്ന ലയന സമ്മേളനം കെ.ബി ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരളാ കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാനുമായ കെ.ജി പ്രജിത്ത് ആശംസാ പ്രസംഗം നടത്തും.