തിരുവനന്തപുരം :ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 98-മത് ദേശീയ സമ്മേളനം 26,27,28തീയതികളിൽ കോവളം കെ ടി ഡി സി സമുദ്ര, ഉദയ സമുദ്ര എന്നിവിടങ്ങളിൽ വച്ചു നടക്കും.5000ത്തിലേറെ ഡോക്ടർ മാർ സമ്മേളനത്തിൽ പങ്കെടുക്കും. സയന്റിഫിക് വിഷൻ, ഹെൽത്തി നേഷൻ എന്നതാണ് സമ്മേളനത്തിന്റെ തീം.27ന് വൈകുന്നേരം 4മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ പങ്കെടുക്കും. രാവിലെ നടക്കുന്ന അക്കാദമിക് സെക്ഷൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.2050ലക്ഷ്യ മാക്കി ദേശീയ ആരോഗ്യ മാനി ഫെസ്റ്റോ സെമിനാർ സ്പീക്കർ എം. ഷംസീർ ഉദ്ഘാടനം ചെയ്യും.28ന് രാവിലെ 11മണിക്ക് നടക്കുന്ന സമ്മേളനത്തിൽ മലയാളി ആയ ഡോക്ടർ ആർ വി അശോകൻ ദേശീയ പ്രസിഡന്റ് ആയി സ്ഥാനം ഏൽക്കും. വാർത്ത സമ്മേളനത്തിൽ ഓർഗനൈ സിംഗ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ശ്രീജിത്ത് എൻ കുമാർ, സെക്രട്ടറി ഡോക്ടർ എൻ. സുൽഫി നൂഹു, കോ. ചെയർമാൻ ഡോക്ടർ ജി എസ് വിജയ കൃഷ്ണൻ, സെക്രട്ടറി ഡോക്ടർ എ. അൽത്താഫ്, മീഡിയ കമ്മിറ്റി ചെയർമാൻ ഡോക്ടർ എസ് വി അരുൺ തുടങ്ങിയവർ പങ്കെടുത്തു.