തിരുവനന്തപുരം : തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചേര്‍ത്തല വാരണം സ്വദേശി ഉണ്ണിക്കുട്ട(35)നാണ് മരിച്ചത്.മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കഴക്കൂട്ടം പോലീസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളജിന് മുന്നിലായിരുന്നു അപകടം. എതിര്‍ ദിശയില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. സിനിമ കണ്ടു മടങ്ങുകയായിരുന്ന ചേര്‍ത്തല സ്വദേശി സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന ആഡംബര ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. കിന്‍ഫ്രയിലെ മെഴ്‌സിലിസ് ഐസ് ക്രിം കമ്പനിയിലെ ജീവനക്കാരനാണ് ഉണ്ണിക്കുട്ടന്‍.