തിരുവല്ല : 65- മത് കെ. സി. മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുളള ഉത്രാടംതിരുന്നാൾ പമ്പ ജലോത്സവത്തിന് മുന്നോടിയായി ഉള്ള കളിവള്ളങ്ങളുടെ ജോഡിയും, ട്രാക്ക് തിരിച്ചുള്ള നറുക്കെടുപ്പ് കളിവള്ളങ്ങളുടെ ക്യാപ്റ്റൻമാരുടെ സാന്നിധ്യത്തിൽ നടത്തി.
ജലോത്സവ സമിതി പബ്ലിസിറ്റി ചെയർമാൻ വി. ആർ. രാജേഷിന്റെ അധ്യക്ഷതയിൽ ജലോത്സവ സമിതി സെക്രട്ടറി പുന്നൂസ് ജോസഫ് നറുക്കെടുപ്പ് നടത്തി. കോഡിനേറ്റർ അനിൽ സി.ഉഷസ്, മത്സര വള്ളംകളിയുടെ ചീഫ് അമ്പയർ തങ്കച്ചൻ പാട്ടത്തിൽ, ചീഫ് സ്റ്റാർട്ടർ ചെറിയാൻ കുരുവിള,സജി കൂടാരത്തിൽ, മനോജ് മണക്കളത്തിൽ, റെജി വേങ്ങൽ,ഷിബു പൊയ്കേരിൽ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ
നിരേറ്റുപുറം പമ്പ ജലോത്സവത്തിന്റ് ഭാഗമായുള്ള കളി വള്ളങ്ങളുടെ ജോഡിയും ട്രാക്കും തിരിച്ചുള്ള നറുക്കെടുപ്പ് ജലോത്സവ സമിതി സെക്രട്ടറി പൊന്നൂസ് ജോസഫ്