ഡൽഹി : ഡല്‍ഹിയിലും ജെ എന്‍ 1 കൊറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ക്ക് രോഗം ബാധിച്ചതായി ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. മൂന്ന് സാംപിളുകള്‍ പരിശോധിച്ചതില്‍ ഒരാള്‍ക്ക് ജെഎന്‍ 1ഉം രണ്ടു പേര്‍ക്ക് ഒമിക്രോണും സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം പുതിയ ഒമ്പത് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ ഓരോ ദിവസവും ശരാശരി മൂന്ന് മുതല്‍ നാല് വരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.