തിരുവനന്തപുരം: നവംബർ 24, 25 തീയതികളിൽ കണ്ണൂർ നായനാർ അക്കാഡമിയിൽ നടന്ന സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (SCFWA) 6-ാം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനം അനുസരിച്ച് ജനുവരി 5 തീയതി സംസ്ഥാനത്തെ 14 ജില്ലകളിലും കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്കുമുന്നിൽ കേന്ദ്ര സർക്കാരിന്റെ വയോജനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ധർണ്ണ നടത്തുവാൻ തീരുമാനിച്ചു. ഫെബ്രുവരി 15, 16, 17 തീയതികളിൽ സംഘടനയുടെ എല്ലാ ജില്ലാ കമ്മിറ്റികളുടേയും നേതൃത്വത്തിൽ ജില്ലകളിൽ വാഹന പ്രചരണ ജാഥ നടത്തുന്നതിന് തീരുമാനിച്ചു.
കോവിഡ് വ്യാപനകാലത്ത് നിർത്തിവെച്ച റെയിൽവെ യാത്രാനിരക്കിലെ ഇളവ് പുന:സ്ഥാപിക്കുക, കേന്ദ്ര വയോജന പെർഷൻ കാലങ്ങളായി 200 രൂപയാണ് അത് 5000 രൂപയായി വർദ്ധിപ്പിക്കുക, വയോജനങ്ങൾക്ക് ഏറെ ഗുണകരമായിരുന്ന എൽഡർ ലൈൻ 14567 നിർത്തിവെച്ചത് പുന:സ്ഥാപിക്കുക, കേന്ദ്ര വയോജന നയം രൂപീകരിക്കുക, വയോജനങ്ങൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക, എന്നിവയാണ് വയോജനങ്ങളുടെ സമരത്തിന്റെ ആധാര വിഷയങ്ങൾ .
സാമൂഹ്യ സുരക്ഷാ പെൻഷൻ മുടക്കം കൂടാതെ നൽകാനാണ് കേരള ഗവൺമെന്റ് പെർഷൻ കമ്പനിക്ക് രൂപം നൽകിയത്. കേന്ദ്ര ഗവൺമെന്റ് അതിന് കൂച്ചുവിലങ്ങ് ഇട്ടതോടെയാണ് പെൻഷൻ കുടിശ്ശികയായത് അത് ഉടനെ നൽകാൻ നടപടി സ്വീകരിക്കണമെന്ന് SSCFWA ആവശ്യപ്പെട്ടു.