കാസര്‍കോട്: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറക്കോട് മഹാദേവി ക്ഷേത്രത്തിന് സമീപത്തെ മൻമോഹൻ – ശാരദ ദമ്ബതികളുടെ മകൻ ദേവരാജ് (46) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രിയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍കോട് ടൗണ്‍ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. കൂലിത്തൊഴിലാളിയാണ് ദേവരാജ്. അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി വീട്ടില്‍ തന്നെയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.