തൃശൂര്‍: ബിജെപി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.ഉച്ച കഴിഞ്ഞ് 2 മണിയോടെ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ റോഡ് ഷോയും തുടര്‍ന്ന് തേക്കിൻകാട് മൈതാനിയില്‍ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികള്‍.ജില്ലാ ജനറല്‍ ആശുപത്രി മുതല്‍ നായ്ക്കനാല്‍ വരെയാണു സ്വരാജ് റൗണ്ടില്‍ റോഡ് ഷോ. ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരിലാണ് മഹിളാ സമ്മേളനം.പ്രധാനമന്ത്രിയായ ശേഷം മൂന്നാം തവണയാണ് നരേന്ദ്രമോദി തൃശൂരിലെത്തുന്നത്.ചില മത നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമനമായില്ല. തീരുമാനമായാല്‍ കൂടിക്കാഴ്ച വേദിക്ക് സമീപം നടക്കും.