തൊടുപുഴ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നു വയസുകാരിക്ക് സിംഹവാലന്‍ കുരങ്ങിന്റെ ആക്രമണം. കുട്ടിയുടെ ദേഹമാസകലം പരിക്കേറ്റു.ഇടുക്കി ചെറുതോണി മക്കുവള്ളി നെല്ലിക്കുന്നേല്‍ ഷിജു പോളിന്റെ മകള്‍ നിത്യക്കാണ് പരിക്കേറ്റത്. കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വനമേഖലയോടു ചേര്‍ന്നാണ് ഇവരുടെ വീട്. തൊടുപുഴ റേഞ്ചില്‍പെട്ട വേളൂര്‍ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം. അടുത്ത കാലത്തായി ഈ കുരങ്ങിനെ പ്രദേശത്ത് തുടര്‍ച്ചയായി കണ്ടു വരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.