തിരുവനന്തപുരം : നിരന്തരമായിട്ടുള്ള സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിൽ ജീവിതം നശിച്ചവീട്ടമ്മയും, രണ്ടു കണ്ണുകൾക്കും അന്ധത ബാധിച്ച റിട്ടയർഡ് അധ്യാപികപോലീസിന് മുന്നിൽ നീതിക്കായി കേഴുകയാണ്. ആര്യനാട് മേലെച്ചിറ റോഡിൽ വി എസ് എസ് ഭവനിൽ താമസം വിധവയായ സുധകുമാരിക്കാണ് ഇത്തരം ഒരു അനുഭവം ഉണ്ടായിരിക്കുന്നത്. ഇവരുടെ പിതാവിന്റെ വസ്തുവിൽ ചിലർ അതിക്രമിച്ചു കയറി അവിടെ അംഗൻവാടി കെട്ടിടം പണിയുന്നതാണ് മുഖ്യ വിഷയം. യഥാർത്ഥത്തിൽ ഈ വസ്തു മറ്റാർക്കും വില്പന നടത്തുകയോ ഒന്നും ചെയ്തിട്ടില്ല എന്നാണ് സുധാകുമാരി പറയുന്നത്.ഇതിനെതിരെ പഞ്ചായത്തിലും, പോലീസിലും പരാതി കൊടുത്തെങ്കിലും ഇവർക്ക് നീതി ലഭിച്ചിട്ടില്ലെന്നു പറയുന്നു. ഈ അനധികൃത കൈയേറ്റ ത്തിൽ നീതിക്കായി ഹൈകോടതിയിൽ കേസ് നടക്കുകയാണ്. ആ സാഹചര്യം നിലനിൽക്കേ ഇവരെ അവരുടെ സ്വന്തം വസ്തുവിൽ കടന്നു കയറാൻ പോലും ചിലർ അനുവദിക്കാതെതടയുകയും, ഭീഷണി പെടുത്തുകയും ചെയ്യുക ആണെന്ന് ഇവർആരോപിക്കുന്നു.കഴിഞ്ഞ ദിവസം രാത്രി ഒരുസംഘം ഗുണ്ടകൾ ഇവരുടെ വീടിനു നേരെ ആക്രമണം നടത്തുകയും, വീട് അടിച്ചു തകർക്കുകയും ചെയ്തിരിക്കയാണ്. ആക്രമികളിൽ ഒരാളെ പോലീസിൽ നാട്ടുകാർ ചേർന്നു പിടികൂടി ഏൽപ്പിച്ചെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നീതി പൂർവ്വം ആയ ഇടപെടലും ഉണ്ടായിട്ടില്ല എന്ന് അവർ ആരോപിക്കുന്നു. സുധാകുമാരിയുടെ ഇന്നത്തെ അവസ്ഥകണക്കിലെടുത്തു ഇവരുടെ വസ്തുക്കൾ തട്ടി എടുക്കുന്നതിനുള്ള ഗൂഡ ശ്രമങ്ങൾ ആണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്. അന്ധ യും, വിധവയും ആയ ഇവർക്ക് നീതി ലഭിക്കേണ്ടനടപടികൾ സർക്കാർ തലത്തിൽ അടിയന്തിരമായി ചെയ്യേണ്ടത് ഒരു ആവശ്യം ആയി തീർന്നിരിക്കേണ്ടതാണ്.