നേമം: കൈക്കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ യുവതി റിമാന്‍ഡില്‍. വിളപ്പില്‍ശാല ഉറിയാക്കോട് സൈമണ്‍ റോഡില്‍ അറുതലാംപാട്ട് വാടകക്ക് താമസിക്കുന്ന മഞ്ജു (36) ആണ് റിമാന്‍ഡിലായത്.വ്യാഴാഴ്ച രാവിലെ 11.30നാണ് സംഭവം. ശ്രീകണ്ഠന്‍-സിന്ധു ദമ്ബതികളുടെ മകന്‍ അനന്തനെ (ഒന്നര) യാണ് മഞ്ജു ദാരുണമായി കൊലപ്പെടുത്തിയത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും 2011ല്‍ ഇവര്‍ ചികിത്സയിലായിരുന്നെന്നും വിളപ്പില്‍ശാല പൊലീസ് പറയുന്നു. സംഭവ ദിവസം അയല്‍വാസിയുടെ വീടിനുസമീപം കിണറ്റിനടുത്തേക്ക് കുഞ്ഞുമായി പോയ മഞ്ജു കുട്ടിയെ കിണറ്റിലെറിയുകയായിരുന്നു.
തുടര്‍ന്ന്, ഇവര്‍ തൊഴിലുറപ്പ് തൊഴിലാളികളെ വിവരമറിയിച്ചു. മഞ്ജുവിന്റെ സഹോദരിയാണ് സിന്ധു. മൂവരും വാടകവീട്ടിലാണ് താമസിച്ചുവന്നത്. സംഭവദിവസം തന്നെ മഞ്ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരിച്ച അനന്തന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കി.