ആലപ്പുഴ: ഭാര്യയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ ഞായറാഴ്ചയാണ് സംഭവം.മുഹമ്മദ് കുഞ്ഞ് (68) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് മുഹമ്മദിന്‍റെ ഭാര്യ റഷീദ ബീവി അന്തരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഖബറടക്കം തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.